
ഐക്യശ്രമങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ പലപ്പോഴും നമ്മള്‍ സംഘടിപ്പിക്കാറുള്ളത് ഒരു ഉപചാരത്തിന്‍റെ ഭാഗമായിട്ടാണ്. നാം ഒരു ഐക്യപ്പെടാത്ത സമൂഹമാണെന്ന് ആദ്യമേ നമ്മള്‍ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. ആ അനൈക്യത്തിന്‍റെ ഒരു സാധ്യതയായി ഈ സമ്മേളനങ്ങളും മാറുന്നു. യഥാര്‍ത്ഥത്തില്‍ ഐക്യപ്പെടണം എന്ന് ആഗ്രഹിച്ച് സംഘടിപ്പിക്കപ്പെടുന്ന ഇത്തരം പരിപാടികള്‍ ലക്ഷ്യം കാണണമെങ്കില്‍ അതിന് മുന്നോടിയായി ഗൌരവതരമായ കൂടിയാലോചനകളും ഗൃഹപാഠങ്ങളും നടക്കേണ്ടതുണ്ട്. ഏതൊക്കെ കാര്യങ്ങളില്‍ യോജിക്കാം, യോജിക്കാന്‍ കഴിയാത്ത വിഷയങ്ങളെ...