ذكريات الوافي

إن أحسنت فيما كتبت فمن الله الملك المان وإن أخطأت فيما كتبت فمني ومن الشيطان الرجيم ، نعوذ بالله من الشيطان الرجيم

ذكريات الوافي

إن أحسنت فيما كتبت فمن الله الملك المان وإن أخطأت فيما كتبت فمني ومن الشيطان الرجيم ، نعوذ بالله من الشيطان الرجيم

ذكريات الوافي

إن أحسنت فيما كتبت فمن الله الملك المان وإن أخطأت فيما كتبت فمني ومن الشيطان الرجيم ، نعوذ بالله من الشيطان الرجيم

ذكريات الوافي

إن أحسنت فيما كتبت فمن الله الملك المان وإن أخطأت فيما كتبت فمني ومن الشيطان الرجيم ، نعوذ بالله من الشيطان الرجيم

ذكريات الوافي

إن أحسنت فيما كتبت فمن الله الملك المان وإن أخطأت فيما كتبت فمني ومن الشيطان الرجيم ، نعوذ بالله من الشيطان الرجيم

الاثنين، 15 يونيو 2026

ഇമാം സൗരിയുടെ (റ) പേടി.



ഐഹിക ജീവിതത്തിന് ശുഭകരമായ ഒരു പര്യവസാനമാണ് (حسن الخاتمة) വിശ്വാസികളുടെ സ്വപ്നവും പ്രാർത്ഥനയും. ചെയ്ത സൽകർമ്മങ്ങൾ വൃഥാവിലാകുന്ന രീതിയിൽ അന്ത്യസമയം അശുഭം (سوء الخاتمة) ആയേക്കുമോ എന്ന ഭയം സൂഫികളെയും പരിത്യാഗികളെയും വല്ലാതെ അലട്ടിയിരുന്നു.

ഇബ്നുൽ ഖയ്യിം (റ) തന്റെ വിശ്രുത ഗ്രന്ഥമായ അദ്ദാഉ വദ്ദവാഇൽ തബഉതാബിഇകളിൽ പ്രമുഖനായ സുഫിയാനു സൗരിയുടെ (റ) ഒരു കഥ പറയുന്നുണ്ട്.
ഒരു രാത്രി മുഴുവൻ ഇമാം സുഫിയാനു സൗരി (റ) പൊട്ടിക്കരയുന്നുണ്ട്, കേട്ടു നിൽക്കുന്നവരുടെ സ്വാന്തന വാക്കുകളൊന്നും ഇമാമവർകളുടെ കരച്ചിലിന് ശമനം നൽകുന്നില്ല. രാവേറെയായിട്ടും ഏങ്ങലടങ്ങാത്ത ഇമാമിനോട് നേരം പുലർന്നപ്പോൾ കൂടെയുള്ളവർ ചോദിച്ചു: ചെയ്തുപോയ തെറ്റുകളെ ഓർത്താണോ ശൈഖവർകളെ നിങ്ങൾ ഇത്രയേറെ കരയുന്നതും സങ്കടപ്പെടുന്നതും?
ഭൂമിയിൽ നിന്നും ഒരു പുൽനാമ്പെടുത്ത് ഇമാം സൗരി (റ) മറുപടി പറഞ്ഞു: "തെറ്റുകളെ ഓർത്തിട്ടൊന്നുമല്ല, വീഴ്ചകളും കുറവുകളും റബ്ബിൻ്റെ കരുണയ്ക്കു മുമ്പിൽ ഈ പുൽക്കൊടിയേക്കാൾ നിസ്സാരം! ജീവിതാന്ത്യം ഈമാൻ നഷ്ടപ്പെട്ടു പോകുമോ (سوء الخاتمة) എന്ന പേടിയിലാണ് ഞാൻ കരഞ്ഞത്"
ഇമാം അവർകളെ കുറിച്ച് സൗരി കർമ്മശാസ്ത്ര സരണിയിലെ അഗ്രേസരനായ പണ്ഡിതൻ ഇമാം ബിഷ്റുൽ ഹാഫി (റ) സാക്ഷ്യം പറഞ്ഞത് ഇങ്ങനെയാണ്: "സിദ്ദീഖ് എന്നവരും (റ) ഉമർ എന്നവരും (റ) അവരുടെ കാലഘട്ടത്തിൽ ആരായിരുന്നോ അതുപോലെ മഹത്വമുള്ളവരായിരുന്നു സുഫിയാനു സൗരി (റ) അവരുടെ കാലഘട്ടത്തിൽ (سفيان في زمانه كأبي بكر وعمر في زمانهما).

"ഇനിയുള്ള നമസ്കാരം നിനക്കു വേണ്ടിയാണ്..."

 


അധിനിവേശ ഫലസ്തീനിലെ ടെൽഅവീവിൽ ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹദീസ് പണ്ഡിതനായിരുന്നു അൽ ഖറാഇത്വി (റഹി). മകാരിമുൽ അഖ്ലാക്ക് എന്ന ഗ്രന്ഥത്തിൽ ഇമാം അവർകൾ ചില നിരീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്.
ഇബിൻ അബ്ബാസ് (റ) പറയുന്നു: താവഴിയിൽ നന്മയുണ്ടെങ്കിൽ അതിൻ്റെ പ്രതിഫലം പേരമക്കൾക്കും വന്നുചേരും, കാരണം പ്രതിബദ്ധതയിൽ പടച്ചവനേക്കാൾ മികച്ചവരാരുമില്ല. മൂസ നബിയേയും (അ) ഖിള്ർ നബിയേയും (അ) രണ്ട് യത്തീമുകളുടെ തകർച്ചയുടെ വക്കിലെത്തിയ ഭിത്തി ശരിയാക്കാൻ പറഞ്ഞയക്കുന്നുണ്ട് കാരുണ്യവാനായ റബ്ബ്, കാരണം പറയുന്നത് അവരുടെ ബാപ്പ സദ്‌വൃത്തനായിരുന്നു (كان أبوهما صالحا) എന്നതാണ്. ഒട്ടുമിക്ക വലിയ ഖുർആൻ വ്യാഖ്യാതാക്കളും ഒരുപോലെ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്, അൽ കഹ്ഫ് സൂറത്തിൽ പറയപ്പെടുന്ന ഈ "സദ് വൃത്തനായ ബാപ്പ" യത്തീമുകളുടെ ഏഴാമത്തെ വല്യുപ്പയായിരുന്നു!!!
ഒരു കഥ കൂടെ ചേർത്തു പറയട്ടെ, മുത്തുനബിയുടെ ഉത്തമ അനുചരൻ ഇബ്നു മസ്ഊദ് (റ) രാവേറെ ആയാലും നിന്ന് നമസ്കരിക്കും. സഹാബിയുടെ ചെറിയ മകൻ അടുത്തു കിടന്നുറങ്ങുകയായിരിക്കും, ഉദ്ദേശിച്ച റക്അത്തുകൾ പൂർത്തിയായാൽ ഇബ്നു മസ്ഊദ് (റ) വീണ്ടും നമസ്കരിക്കാൻ തുടങ്ങും, കൈ കെട്ടുന്നതിനു മുമ്പ് ഉറങ്ങുന്ന മകനെ നോക്കി പറയും മോനെ ഇനിയുള്ളത് നിനക്ക് വേണ്ടിയാണ്, (هذا لأجلك يا بنيّ).