ഇബിൻ അബ്ബാസ് (റ) പറയുന്നു: താവഴിയിൽ നന്മയുണ്ടെങ്കിൽ അതിൻ്റെ പ്രതിഫലം പേരമക്കൾക്കും വന്നുചേരും, കാരണം പ്രതിബദ്ധതയിൽ പടച്ചവനേക്കാൾ മികച്ചവരാരുമില്ല. മൂസ നബിയേയും (അ) ഖിള്ർ നബിയേയും (അ) രണ്ട് യത്തീമുകളുടെ തകർച്ചയുടെ വക്കിലെത്തിയ ഭിത്തി ശരിയാക്കാൻ പറഞ്ഞയക്കുന്നുണ്ട് കാരുണ്യവാനായ റബ്ബ്, കാരണം പറയുന്നത് അവരുടെ ബാപ്പ സദ്‌വൃത്തനായിരുന്നു (كان أبوهما صالحا) എന്നതാണ്. ഒട്ടുമിക്ക വലിയ ഖുർആൻ വ്യാഖ്യാതാക്കളും ഒരുപോലെ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്, അൽ കഹ്ഫ് സൂറത്തിൽ പറയപ്പെടുന്ന ഈ "സദ് വൃത്തനായ ബാപ്പ" യത്തീമുകളുടെ ഏഴാമത്തെ വല്യുപ്പയായിരുന്നു!!!
ഒരു കഥ കൂടെ ചേർത്തു പറയട്ടെ, മുത്തുനബിയുടെ ഉത്തമ അനുചരൻ ഇബ്നു മസ്ഊദ് (റ) രാവേറെ ആയാലും നിന്ന് നമസ്കരിക്കും. സഹാബിയുടെ ചെറിയ മകൻ അടുത്തു കിടന്നുറങ്ങുകയായിരിക്കും, ഉദ്ദേശിച്ച റക്അത്തുകൾ പൂർത്തിയായാൽ ഇബ്നു മസ്ഊദ് (റ) വീണ്ടും നമസ്കരിക്കാൻ തുടങ്ങും, കൈ കെട്ടുന്നതിനു മുമ്പ് ഉറങ്ങുന്ന മകനെ നോക്കി പറയും മോനെ ഇനിയുള്ളത് നിനക്ക് വേണ്ടിയാണ്, (هذا لأجلك يا بنيّ).





0 comments:
إرسال تعليق